തിരുവനന്തപുരം : പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണം. യുവാവിന്റെ മരണത്തിന് കാരണമായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.