ബന്ധുനിയമനങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ : ചെന്നിത്തല

233

കല്‍പ്പറ്റ• ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനം നടന്നത്. എന്നിട്ട് താന്‍ അറിഞ്ഞില്ലെന്ന് പറയുന്നത് കബളിപ്പിക്കലാണ്. ബന്ധു നിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY