തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ലെന്ന് രമേശ് ചെന്നിത്തല. കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുക തന്നെ ചെയ്യുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു.