തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നം മുഖ്യമന്ത്രി സ്വര്‍ണത്താലത്തില്‍ വച്ച് ബിജെപിക്ക് നല്‍കിയ ഉപഹാരമാണ്. ബിജെപിക്ക് വളരാന്‍ വളമേകുന്നതും മുഖ്യമന്ത്രിയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിക്കെതിരായ പിണറായിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.