തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പി.കെ ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം പാര്‍ട്ടി കമ്മീഷനെ വച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനാൽ പോലീസ് സ്വമേധയാ കേസെടുക്കണം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടിയല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അതു ചെയ്യേണ്ടത് പൊലീസും കോടതിയുമാണ്. പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.