തിരുവനന്തപുരം : സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് സഭ നടത്തരുതെന്നുള്ള കുറിപ്പ് കൈമാറുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ജലീലിനെ രക്ഷിക്കുവാനാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.