വനിതാ മതില്‍ ; ന്യൂനപക്ഷ മതസംഘടനകളെ ക്ഷണിക്കാത്തത് ചരിത്രത്തോടുള്ള അനീതിയാണെന്ന് രമേശ് ചെന്നിത്തല

210

തിരുവനന്തപുരം : വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ ആരും പൊളിക്കേണ്ടതില്ല, അത് തനിയെ പൊളിയുമെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ വര്‍ത്തമാനം കേട്ടാല്‍ നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ പിണറായിക്കാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന്റെ പൈതൃകം പിണറായി ചുളുവില്‍ തട്ടിയെടുക്കുകയാണ്. വനിത മതില്‍ ആലോചന യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിന്‍മാറുന്നു. യോഗത്തില്‍ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആര്‍.എസ്.എസിന്റെ അ‌ജണ്ടയാണ്. വനിത മതിലില്‍ നിന്ന് ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മാറ്റിനിര്‍ത്തിയത് എന്തിനാണെന്നന്നും അദ്ദേഹം ചോദിച്ചു. കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലേ.

നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ നടപടി. ചാവറ അച്ചന്റെ പ്രവര്‍ത്തന ഫലമായാണ് കേരളത്തില്‍ അടിമത്തം അവസാനിപ്പിച്ചതും പൊതുവിദ്യാഭ്യാസം ജനകീയമാക്കിയതും. ആ ചാവറ അച്ചന്റെ പാരമ്ബര്യമുള്ള കേരള നവോത്ഥാനം സംരക്ഷിക്കാനെന്ന പേരില്‍ നടത്തുന്ന വനിതാ മതിലില്‍ ന്യൂനപക്ഷ മതസംഘടനകളെ ക്ഷണിക്കാത്തത് ചരിത്രത്തോടുള്ള അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS