തിരുവന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസിന്‍റെ ജാതി സംഘടനകളെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് ചെന്നിത്തല ചോദിച്ചു. വര്ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയതയെന്നും നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ഹിന്ദു മതിൽ ഉണ്ടാക്കുന്നത് മതങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയെങ്കില്‍ അവസാനിപ്പിക്കണം. മതിലല്ല, വീടാണ് പണിയേണ്ടത്. മുഖ്യമന്ത്രി പുന:പരിശോധനയ്ക്ക് തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.