തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിതാവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും നിയമസഭ പിരിഞ്ഞതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തീര്‍ഥാടകര്‍ കൂടണമെങ്കില്‍ നിരോധാജ്ഞ പിന്‍വലിക്കണം. നട തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.