കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള അനുമതി ; സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാണെന്ന് രമേശ് ചെന്നിത്തല

163

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള അനുമതി സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. രാ​ജ്യ​സു​ര​ക്ഷ​യു​ടെ പേ​ര് പ​റ​ഞ്ഞാ​ണ് ഇ​ത് ചെ​യ്ത​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തു​ന്ന ബി​ജെ​പി​ക്ക് ഇ​വ​യെ​ല്ലാം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു വ​രു​ന്ന ഈ ​ഘ​ട്ട​ത്തി​ല്‍ എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രാ​യ ആ​യു​ധ​മാ​യി ഇ​ത് ഭ​ര​ണ​ക​ക്ഷി ഉ​പ​യോ​ഗി​ക്കും. ​സ്വകാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. അ​തി​നെ പാ​ടെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വെന്നും ബി​ജെ​പി​യു​ടെ ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​മാ​ണ് ഇ​വി​ടെ വീ​ണ്ടും തെ​ളി​യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേർത്തു.

NO COMMENTS