തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയാണന്നും രമേശ് ചെന്നിത്തല. ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.