ശബരിമല ഭക്തരെക്കുറിച്ച്‌ നരേന്ദ്രമോദി കണ്ണീരൊഴുക്കുന്നത് ജനത്തെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല

30

തിരുവനന്തപുരം: ശബരിമല ഭക്തരെക്കുറിച്ച്‌ അദ്ദേഹം കണ്ണീരൊഴുക്കുന്നത് ജനത്തെ കബളിപ്പിക്കാനാണെന്നും കേരള ത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച്‌ നരേന്ദ്രമോദി സംസാരിക്കുന്നത് പരിഹാസ്യ മാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തില്‍ എല്‍.ഡിഎഫും യു.ഡി.എഫും ലയിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’യാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞത്. എല്‍ഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ഇരു മുന്നണികളെയും ‘സിസിപി’ എന്ന് വിളിച്ചത്. ഇരുമുന്നണികളും ലയിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

NO COMMENTS