തിരുവനന്തപുരം • തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കു നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് തങ്ങള്‍ക്കു വേണ്ടെന്ന് യുഡിഎഫ് ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഓരോ അംഗങ്ങളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കു രണ്ട് അംഗങ്ങളുടെയും ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. നിയമസഭയിലെ ഹിന്ദു അംഗങ്ങളാണു വോട്ട് ചെയ്യേണ്ടത്.