ഫോണും ഇ-മെയിലും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരാതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നു രമേശ് ചെന്നിത്തല

142

ആലപ്പുഴ• തന്റെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡയറക്ടറുടെ പരാതി അതീവഗൗരവമുള്ളതാണ്. ആഭ്യന്തര വകുപ്പിന്‍റെ അനുമതിയോടെ മാത്രമെ ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്താനാവൂ. ആഭ്യന്തരവകുപ്പിന്റെ അനുമതിയുള്ള മുഖ്യമന്ത്രിയും ഇത് അറിയണം. സര്‍ക്കാരിന്‍റെ പിന്തുണ ഇല്ലെന്നു മനസിലായതു കൊണ്ടാവാം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറാനുള്ള സന്നദ്ധത ജേക്കബ് തോമസ് പ്രകടിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. പരാതിയെക്കുറിച്ചു കേട്ടറിവ് മാത്രമാണു തനിക്കുള്ളത്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി മലപ്പുറത്ത് പറഞ്ഞ‍ു.

NO COMMENTS

LEAVE A REPLY