തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. വിദേശത്തുനിന്ന് ഇന്‍റര്‍നെറ്റ് കോള്‍ വഴിയാണ് രണ്ടു ദിവസമായി ചെന്നിത്തലയുടെ ഫോണിലേക്ക് ഭീഷണി സന്ദേശം വരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ജയിലില്‍ കഴിയുന്ന നിസാമിനെതിരെ മോശമായി സംസാരിച്ചാല്‍ രമേശ് ചെന്നിത്തലയേയോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരാളെയോ വധിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഞായറാഴ്ച രാത്രി 11.22 നാണ് അവസാന സന്ദേശം എത്തിയത്.
ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും +447440190035 എന്ന നന്പറില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.