ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പ്രതിപക്ഷ നേതാവിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി

219

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പ്രതിപക്ഷ നേതാവിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ശ്യാംകുമാര്‍ മൊഴി എടുത്തത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ബന്ധുനിയമങ്ങള്‍ നടത്തുന്നുവെന്നും, മുന്‍ മന്ത്രി ഇ പി ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാക്കളായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ തുടങ്ങിയവരും പരാതി നല്‍കിയിരുന്നു. ഇവരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY