കൊല്ലം : സി.ബി.ഐ അറസ്റ്റു ചെയ്ത പ്രതികളെ മന്ത്രിമാരുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളോട് ഏറ്റവും വലിയ അപരാധമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സ്റ്റാഫിനെ നിയമിക്കും മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പരിശോധന ആവശ്യമാണ്. അവരുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. മേഴ്സിക്കുട്ടിയമ്മ ജനങ്ങളോട് വസ്തുതകള്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥയാണ്. അക്ഷന്തവ്യമായ തെറ്റാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത. എങ്ങനെ അവര്‍ പഴ്സണല്‍ സ്റ്റാഫില്‍ വന്നുവെന്ന് വ്യക്തമാക്കണം. സി.ബി.ഐ അറസ്റ്റു ചെയ്ത ആ നിമിഷം തന്നെ പുറത്താക്കേണ്ടതായിരുന്നു. ഇനിയും സംരക്ഷിക്കാനാണ് ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.