അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

177

തിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്‍റെ നടപടിയ്ക്ക് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. തെരവു നായ്ക്കളെ കൊല്ലരുതെന്ന മനേക ഗാന്ധിയുടെ നിലപാട് തിരുത്തണം. കേരളത്തില്‍െ ജനങ്ങളുടെ ബുദ്ധിമുട്ട് അവാര്‍ മനസ്സിലാക്കുന്നില്ല. നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷീലുവമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ ധനസഹായം നല്‍കണം. തെരുവുനായ്ക്കള്‍ വൃദ്ധയെ കടിച്ചുകൊന്ന പുല്ലുവിള സന്ദര്‍ശനം നടത്തുകയായിരുന്നു ചെന്നിത്തല.
തെരുവുനായ പ്രശ്നം അടിയന്തരമായി നേരിടാന്‍ തിരുവനന്തപുരം നഗരസഭയില്‍ മേയറുടെ അധ്യക്ഷതയില്‍ ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ് യോഗം. ആരോഗ്യമന്ത്രി കെ.കെ ഷൈലജ, തദ്ദേശഭരണമന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കു പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ പാലക്കാട് നഗരസഭയില്‍ തെരുവുനായ് പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും നടന്നു. നായയുടെ രൂപം കെട്ടിത്തൂക്കിയാണ് പ്രതിഷേധിച്ചത്. തെരുവുനായയെ നഗരസഭയുടെ ഔദ്യോഗിക ചിഹ്നമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY