തിരുവനന്തപുരം • ആഡംബര വിവാഹങ്ങളോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെമകനും വ്യവസായി ബിജു രമേശിന്റെ മകളും തമ്മിലുളള വിവാഹത്തെക്കുറിച്ചാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാ വിവാഹങ്ങളും ആഡംബര രഹിതമാകണം. ഏതെങ്കിലും ഒരു വിവാഹത്തെ കുറിച്ചല്ല ഈ പരാമര്‍ശം, ഇന്ത്യയിലെ എല്ലാ വിവാഹങ്ങളും ലളിതമാകണം. ബിജു രമേശിന്റെ മകളുടെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിന് തടസമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.