തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.