തിരുവനന്തപുരം: എം.എം മണി മന്ത്രിസഭയില്‍ തുടരുന്നത് നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിയായി തുടരുന്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നീതിപൂര്‍വവും ഭയരഹിതവുമായി കേസ് നടത്താന്‍ കഴിയില്ല. അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതിയും സുപ്രിം കോടതിയുമുണ്ടെന്ന മണിയുടെ വാദം നിലനില്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാര്‍ ഉദേയാഗസ്ഥര്‍ പ്രതിയായല്‍ സസ്പെന്‍ഡ് ചെയ്യുകയാണ് നടപടി ക്രമം. അദ്ദേഹം മന്ത്രിയായി തുടര്‍ന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നീതിപൂര്‍വവണം ഭയരഹിതവുമായി കേസ് നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.