തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിച്ച ആദ്യ സംഘത്തെ മാറ്റിയത് യു.ഡി.എഫ്. സര്‍ക്കാരിന് ക്രെഡിറ്റ് കിട്ടാതിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന് വീഴ്ചപറ്റിയില്ലെന്ന് തെളിഞ്ഞുവെന്നും സൗമ്യ വധക്കേസിന്റെ അവസ്ഥ ജിഷ കേസിന് വരരുതെന്നും അദ്ദേഹം പ്രതികരിച്ചു. ജിഷ കേസില്‍ നിലവിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ആദ്യ അന്വേഷസംഘം ശേഖരിച്ച മുഴുവന്‍ തെളിവുകളും ഹാജരാക്കിയില്ല. ആദ്യത്തെ സംഘത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. യു.ഡി.എഫ്. ഭരണകാലത്ത് അന്വേഷിച്ച സംഘം കാര്യക്ഷമായി അന്വേഷിച്ചു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.