ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല

217

തിരുവനന്തപുരം• ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേരളത്തിന് അപമാനമാണ്. ഒക്ടോബറില്‍ തുടങ്ങിയ പ്രശ്നം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. പ്രശ്നം ഇത്രയും വലുതാക്കിയത് മുഖ്യമന്ത്രിയാണ്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ മിണ്ടാത്തതെന്താണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണ പക്ഷത്തുള്ള ആര്‍ക്കുമെതിരെ കാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. ഗവണ്‍മെന്റിന് വേണ്ടി മാത്രമാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു കത്തുനല്‍കി.

NO COMMENTS

LEAVE A REPLY