സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല

211

തിരുവനന്തപുരം: സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ്-സര്‍ക്കാര്‍ തര്‍ക്കം കാരണം ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്ന് ഭീതിയുടെ നിഴലിലാണ്. ഏപ്പോഴാണ് ഇവര്‍ക്കെതിരേ കേസുകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല. അതിനാല്‍ ഭരണസ്തംഭനമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടിയില്‍ യുവ ഐപിഎസുകാര്‍ അടക്കമുള്ളവര്‍ക്ക് അമര്‍ഷമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി നടത്തിപ്പ് അവതാളത്തിലായി. 80 ശതമാനം പദ്ധതി വിഹിതവും ചിലവഴിക്കാനായില്ല. രണ്ട് മാസമായി പദ്ധതി അവലോകനത്തിനായി യോഗം ചേര്‍ന്നിട്ടില്ല. അതേസമയം ലഭിക്കുന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY