കൊച്ചി : മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്ഐക്കാര്‍ കത്തിച്ച സംഭവം സാക്ഷകര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി കസേര എടുത്ത് റോഡില്കൊണ്ടുപോയി കത്തിച്ചത്.