വാളയാര്‍, വയനാട് കേസുകളില്‍ പോലീസിനു വീഴ്ച സംഭവിച്ചു : രമേശ് ചെന്നിത്തല

213

തിരുവനന്തപുരം: വാളയാറിലും വയനാട്ടിലും സ്ത്രീകള്‍ക്കെതിരേയുണ്ടായ കേസുകളില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. ഭരണകക്ഷിയില്‍പ്പെട്ടയാളുകളാണ് പ്രതികള്‍. സ്ത്രീകളെ പിച്ചിച്ചീന്തുപ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

NO COMMENTS

LEAVE A REPLY