കോണ്‍ഗ്രസിലെ തമ്മിലടി; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി

192

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ രമേശ് ചെന്നിത്തലയുടെ മധ്യസ്ഥ ശ്രമം. ഉമ്മന്‍ചാണ്ടിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനുള്ള കാര്യങ്ങളില്‍ അനുനയത്തിനായിരുന്നു ചെന്നിത്തലയുടെ മധ്യസ്ഥ ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ ഉമ്മന്‍ചാണ്ടി തയാറായില്ല.
അതേസമയം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. സംഘടന തിരഞ്ഞെടുപ്പെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഡിസിസി പുനസംഘടനയോടെ എ ഗ്രൂപ്പിനുണ്ടായ പ്രശ്‌നങ്ങളും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. എം എല്‍ എ ഹോസ്റ്റലിലെത്തിയാണ് രമേശ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്

NO COMMENTS

LEAVE A REPLY