രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നെന്ന് രമേശ് ചെന്നിത്തല .

15

തിരുവനന്തപുരം: ആദ്യം രാജിവെക്കേണ്ടതും സ്ഥാനമൊഴിയേണ്ടതും മുഖ്യമന്ത്രിയാണെന്നും ഇപ്പോള്‍ രാജിവെച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ അപമാനം സഹിച്ച്‌ പുറത്ത് പോകണ്ടിവരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി നേരത്തേ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നൊന്നും പാര്‍ട്ടിസ്ഥാനം ഒഴിഞ്ഞിരുന്നില്ല.

പെട്ടെന്ന് രാജിവെക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഗുരുതര അഭിപ്രായ വ്യത്യാസം കാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു അവസ്ഥ പാര്‍ട്ടിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിയുടെ സെക്രട്ടറി രാജിവെച്ചത് കൊണ്ട് മാത്രമാവില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

NO COMMENTS