തിരുവനന്തപുരം: സ്ഥാനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെന്നും എ.ഐ.സി.സി. നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ടെന്നും കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവര്‍ക്ക് വിജയം നേടാനായതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമായെന്നും താഴെത്തട്ടില്‍ സജീവമായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.