തിരുവനന്തപുരം: അരിമില്ലുടമകളില്‍ നിന്നു കോടിക്കണക്കിനു രൂപ കമ്മിഷന്‍ പറ്റി അവര്‍ക്കു കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഉത്തരവാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇറക്കിയതെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഗുണമേന്മയുള്ള അരി ലഭ്യമാക്കാനാണ് കരാര്‍ മാറ്റിയതെന്നാണ് ഭക്ഷ്യമന്ത്രിയുടെ പ്രതികരണം.
ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 67 ശതമാനം അരിയാക്കി നല്‍കണമെന്ന കരാറില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി.കമ്മീഷന്‍ തട്ടാന്‍ സര്‍ക്കാരും അരിമില്ലുടമകളും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ അത് 68% അരിയാക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അടക്കമുളള പുറത്തെ വിപണിയിലേക്ക് എത്തിക്കണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 64.5 ശതമാനമാക്കി കുറച്ചതോടെ ഒരു ക്വിന്റലിന് മൂന്നര കിലോ അരി മില്ലുടമള്‍ക്ക് ലഭിക്കും. അതായത്, ക്വിന്റലൊന്നിന് 120 രൂപയോളം കിട്ടും.
ഈ സീസണില്‍ 51 ലക്ഷം കിലോ നെല്ലാണു സംഭരിച്ചത്. ഇതിലൂടെ മില്ലുടമകള്‍ക്ക് കോടികണക്കിനു രൂപയുടെ ലാഭമുണ്ടാകുന്നതെന്നും ചെന്നിത്തല ചോദിച്ചു.തെരഞ്ഞെടുപ്പിനുള്ള ഫണ്ട് ഇടതുമുന്നണി മില്ലുടമകളില്‍ നിന്ന് ശേഖരിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം നെല്ല് സംഭരണത്തില്‍ പ്രശ്‌നങ്ങളും പരാതികളും ഉണ്ടായതോടെ ഒരു കമ്മിറ്റിയെ നിയോഗിച്ച് വിഷയങ്ങള്‍ പഠിച്ചിരുന്നു. ഇതിനു ശേഷമാണ് നല്‍കേണ്ട അരിയുടെ അളവില്‍ കുറവ് വരുത്തിയതെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു.നേരത്തെ നല്‍കിയിരുന്ന അരിയില്‍ മായം കണ്ടെത്തിയിരുന്നതും മറ്റും ഒഴിവാക്കാനാണ് നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.