കൊല്ലം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ 8ന് കേരളത്തിലെത്തും.
രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തില്‍ വരുന്നത്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ 9 ന് ഹെലികോപ്ടറില്‍ കൊല്ലം ആശ്രാമം ഹെലിപ്പാഡില്‍ ഇറങ്ങുന്ന അദ്ദേഹം കാര്‍മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ എത്തും. അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മഠത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നാല് വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.