തിരുവനന്തപുരം : കേരളം മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാം നാഥ് കോവിന്ദ് പ്രശംസിച്ചു. കൂടാതെ കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസെന്നും, ടെക്നോസിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.