ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 വളരെ നിര്‍ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിരപ്പിക്കുന്നു. ജലസേചനം മെച്ചപ്പെടുത്താനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കൂടാതെ മുത്തലാഖ് ബില്ല് പാസാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുത്ത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബിൽ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇരു സംഭകളേയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
അടല്‍ പെന്‍ഷന്‍ സ്‌കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു.സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി കൂടിയ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.