ന്യൂഡല്‍ഹി : ദേശീയ ചലചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇക്കാര്യത്തിലുണ്ടായ അതൃപ്തി രാഷ്ട്രപതിഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അവസാന നിമിഷത്തെ മാറ്റമായി അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചത്. മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നും വാര്‍ത്താ വിതരണ മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ പറയുന്നു.