രാഷ്ട്രപതി ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

207

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിക്കും. സൈനികരുമായി അദ്ദേഹം സംവദിക്കും. എപിജെ അബ്ദുല്‍ കലാമിന് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രപതി സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഉടയിലാണ് താപനില. മനുഷ്യവാസം സാധ്യമല്ലാത്ത ഇവിടെയാണ് ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തികാക്കുന്നത്. 1984ല്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത സിയാച്ചിന്‍ ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്ത്യ ഇവിടെ സ്ഥിരമായി സൈനിക ക്യാമ്പ് സ്ഥാപിച്ചത്.

© #SirajDaily | Read more @ http://www.sirajlive.com/2018/05/10/320962.html

NO COMMENTS