ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയും മുന്‍ ബിഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായാകനുള്ള ഭൂരിപക്ഷം നേടി. ഔദ്യേഗിക പ്രഖ്യാപനം ഉടന്‍ . 4,79,585 വോട്ടിനാണ് കോവിന്ദ് വിജയിച്ചത്. ലോക്സഭാ മുന്‍ സ്പീക്കര്‍ കൂടിയായ പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് ലഭിച്ചത്- 2,04,594 വോട്ടാണ് എന്നാണ് ലഭിക്കുന്ന വിവരം. 21 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനെയാണ് പരാജയപ്പെടുത്തിയത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 776 എംപിമാര്‍ക്കും 4120 എംഎല്‍എമാര്‍ക്കുമാണ് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നത്. 99 ശതമാനം വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്തിരുന്നു.
1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരില്‍ ജനിച്ച് കോവിന്ദ് കാന്‍പൂര്‍ സര്‍വകലാശാലയില്‍നിന്നാണ് ബികോം, നിയമ ബിരുദങ്ങള്‍ കരസ്ഥമാക്കിയത്. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീണ്ട 16 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. പിന്നീട് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് രണ്ടുവട്ടം (1994-2000), (2000-2006) തിരഞ്ഞെടുക്കപ്പെട്ടു.
സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ 1980 മുതല്‍ 1993 വരെ സേവനം അനുഷ്ഠിച്ചു. പട്ടിജാതിവര്‍ഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാര്‍ലമെന്ററി കമ്മറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.