കോടതിവിധിക്കെതിരായ അക്രമങ്ങള്‍ അപലപനീയം : രാഷ്ട്രപതി

191

ചണ്ഡിഗഡ്: പീഡനകേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലും കലാപത്തിലും ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടതി വിധി പുറത്തുവന്നതിനു പിന്നാലെയുണ്ടാകുന്ന അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും അപലപനീയമാണെന്നും എല്ലാ പൗരന്‍മാരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

NO COMMENTS