ജാതി മത ഭേദമെന്യേ റംസാൻ ക്വിറ്റ് വിതരണം നടത്തി

246

ഉപ്പള:കൊറോണ വൈറസ് ബാധയിൽ നാടും നഗരവും വിറങ്ങലിചു നിൽകുമ്പോൾ സമൂഹത്തിനു മാതൃകയായി ചെടേകാൽ ജമാഅത്ത് കമ്മിറ്റിയാണ് ജാതി മത ഭേദമന്യേ 225ഓളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് നൽകിയത്. ദുരിതത്തിനിടയിലും ഈ പദ്ധതിക്ക് വേണ്ടി കൂടുതൽ സഹായം നൽകിയത് പ്രവാസികളാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവർ എന്നിൽ പെട്ടവനല്ല എന്ന പ്രവാചക വചനം അന്വർത്ഥമാക്കുന്നതാണ് ജാതി മത ഭേദമന്യേയുള്ള ഈ സൽപ്രവർത്തി.ജമാഅത്ത് പ്രസിഡണ്ട്‌ മായിൻ കെളോട്ട് അധ്യക്ഷം വഹിച്ചു. മുനീർ സ്വാഗതം പറഞ്ഞു. രാഘവൻ ചെടേകാൽ, കെ.ബി.കുഞ്ഞികണ്ണൻ, ഇബ്രാഹിം, എ. കെ. മുഹമ്മദ്‌, പി. എസ് മുഹമ്മദ്‌, ഇബ്രാഹിം മൗലവി, അടമ്പായി അബ്ദുല്ല, സ്റ്റാർ അബ്ദുല്ല, ഹമീദ് ഹാജി, അസൈനാർ മാളിക, അബ്ദുറഹ്മാൻ ഹാജി, റഫീഖ് സഅധി, മൊയ്‌ദീൻ ഫരീദ്, സഫവാൻ തുടങ്ങിവർ സംസാരിച്ചു.

NO COMMENTS