ബീഫ് വിഷയത്തില്‍ പ്രകോപനപരമായ വാട്സ് ആപ് സന്ദേശം അയച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ മരിച്ചു

218

റാഞ്ചി: ബീഫ് വിഷയത്തില്‍ പ്രകോപനപരമായ വാട്സ് ആപ് സന്ദേശം അയച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ മരിച്ചു. ലോക്കപ്പ് മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്‌ യുവാവിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തി. ഝാര്‍ഖണ്ഡിലെ ജംതാര സ്വദേശിയായ മിന്‍ഹാസ് അന്‍സാരി (22)യാണ് മരിച്ചത്. എന്നാല്‍ മസ്തിഷ്ക വീക്കം മൂലമാണ് അന്‍സാരി മരിച്ചതെന്നാണ് പോലീസ് ഭാഷ്യം.ഒക്ടോബര്‍ രണ്ടിനാണ് അന്‍സാരി പ്രകോപനപരമായ സന്ദേശം അയച്ചത്. അന്ന് വൈകിട്ട് തന്നെ അന്‍സാരിയെ പോലീസ് പിടികൂടി. രണ്ടു ദിവസത്തിനു ശേഷം ദന്‍ബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇക്കാര്യം തിരക്കാന്‍ സ്റ്റേഷനിലെത്തിയ അന്‍സാരിയുടെ പിതാവുമായി സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് പതക് വഴക്കുണ്ടാക്കുകയായിരുന്നു.ഇതിനിടെ ഏഴിന് അന്‍സാരലി ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY