ന്യൂഡല്‍ഹി • അതിര്‍ത്തി കടന്നുള്ള തീവ്രവാദം സാര്‍ക് രാജ്യങ്ങളുടെ മുഖ്യ ചര്‍ച്ചാ വിഷയമാകണമെന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക് തന്നെ ഇല്ലാതാകും. സാര്‍ക് ഇല്ലാതായാലും ഭീകരത തുടരും.ഇന്ത്യ- പാക്ക് പ്രശ്നങ്ങള്‍ മൂലം ഏതാനും വര്‍ഷങ്ങളായി ഉച്ചകോടിയില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിക്രമസിംഗെ. സാര്‍ക് ഉച്ചകോടി മാറ്റിവച്ചതും അതിര്‍ത്തി കടന്നുള്ള തീവ്രവാദവുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം.