രഞ്ജി ട്രോഫി: കേരളത്തിന് 97 റൺസ് ലീഡ് കേരള പഞ്ചാബ് രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്‌സിൽ കേരളത്തിന് 97 റൺസ് ലീഡ് . എന്നാൽ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇത്തവണയും കേരളത്തിന് ബാറ്റിങ്ങ് തകർച്ചയാണ്. മുൻ നിര താരങ്ങൾ പെട്ടെന്ന് പുറത്താകുന്നതാണ് കേരളത്തിന് വിനയാകുന്നത്.
രണ്ടാം ദിവസമായ ഇന്ന് കളി അവസാനി ച്ചപ്പോൾ അവർ 88-5 എന്ന നിലയിലാണ്. 228 റൺസ് പിന്തുടർന്ന പഞ്ചാബിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 218 റൺസിൽ അവസാനിച്ചിരുന്നു, റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10), വിഷ്‌ണു വിനോദ്(8) എന്നിവരാണ് പുറത്തായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസിൽ . പഞ്ചാബിന്റെ ഒന്നാം ഇന്നിങ്ങ്‌സിൽ അന്തകനായി എത്തിയത് കേരളത്തിൻറെ നിധീഷ് ആണ് . 21 ഓവര്‍ എറിഞ്ഞ നിധീഷ് 88 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങാണ് (71 ) പഞ്ചാബിന്റെ ടോപ് സ്‌കോറർ.