ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് ; റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

6

2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് നവംബർ 29ലെ വിജ്ഞാ പനം പ്രകാരം അപേക്ഷ നൽകുന്നതിന് അവസരം നൽകിയിരുന്നു. ഇത്തരത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈ റ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർഥികൾ അതാത് കോഴ്സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും ഈ വർഷത്തെ നീറ്റ് യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൽ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്പെക്സ് ക്ലോസ് 6.2 പ്രകാരമുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471 2525300.

NO COMMENTS

LEAVE A REPLY