തന്റെ ഇളയസഹോദരനെയും സഹോദരിയെയും ബലാല്‍സംഗം ചെയ്ത 15-കാരനെ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടുവര്‍ഷം മുമ്ബ് നടന്ന ലൈംഗികാതിക്രമത്തിലാണ് കോടതി വിധി പറഞ്ഞത്. നാലാം വയസ്സിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സഹോദരനാകട്ടെ അഞ്ചാം വയസ്സിലും.സ്കൂളില്‍നിന്ന് തിരിച്ചുവരുമ്ബോള്‍ അമ്മയോട് പെണ്‍കുട്ടിയാണ് മൂത്ത സഹോദരനില്‍നിന്നും ഇങ്ങനെയൊരു മോശമായ സമീപനമുണ്ടായെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.തുടക്കത്തില്‍ താന്‍ കുറ്റമൊന്നു ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തെറ്റു സമ്മതിച്ചു.യുകെയിലെ ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ സഹോദരിയെ ബലാല്‍സംഗം ചെയ്തതും സഹോദരനോട് ലൈംഗികാഭിനിവേശത്തോടെ ഇടപെട്ടതും അവന്‍ സമ്മതിച്ചു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് അമ്മ അവനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അരിശത്തോടെ ഭിത്തിയില്‍ ഇടിച്ചുകൊണ്ട് അതൊക്കെ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് അമ്മ സോഷ്യല്‍ സര്‍വീസസിനെ വിവരമറിയിച്ചത്. അവര്‍ പൊലീസിനെയും വിവരമറിയിച്ചു. തന്റെ മക്കളെ നല്ലനിലയില്‍ വളര്‍ത്തണമെന്ന് ആഗ്രഹിച്ച അമ്മയാകട്ടെ, പൊലീസ് അന്വേഷണത്തിനിടെയും കോടതി നടപടികള്‍ക്കിടെയും നിര്‍ത്താതെ വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു.