മകന്‍റെ മുന്നില്‍ യുവതിയെ മേലധികാരി പീഡിപ്പിച്ചു

168

ബെംഗളൂരു• ജോലിയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ, ഒരു വയസ്സുള്ള മകന്റെ മുന്നില്‍ യുവതിയെ സ്ഥാപന മേലധികാരി മാനഭംഗം ചെയ്തതായി പരാതി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ടു മാസം മുന്‍പ് ജോലിക്കു ചേര്‍ന്ന യുവതിയാണു കൊടകിലെ ഹോട്ടല്‍ മുറിയില്‍ പീഡനത്തിന് ഇരയായതായി പരാതി നല്‍കിയത്.
മേലധികാരിയില്‍നിന്നു മുന്‍പും മോശമായ പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിലും സഹപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നതു കൊണ്ടാണു കുടകിലേക്കു പോയതെന്ന് യുവതി പറയുന്നു. ഒരു വയസ്സായ മകനെയും കൊണ്ടുപോയിരുന്നു. വിരാജ്പേട്ടിലെ പ‍ഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. സ്ഥാപനത്തിലെ രണ്ടു ബിസിനസ് പാര്‍ട്ണര്‍മാരും കൂടെയുണ്ടായിരുന്നു.എന്നാല്‍, ഇവര്‍ രണ്ടുപേരും കുടകിലെത്തിയതിനു പിറ്റേന്നു ബെംഗളൂരുവിലേക്കു മടങ്ങി.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭീഷണിപ്പെടുത്തി പീഡനമുണ്ടായി. സംഭവം ഭര്‍ത്താവ് അറിഞ്ഞതോടെയാണു പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY