രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓംപ്രകാശ് മീനയ്ക്കെതിരെ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി മകള്‍

173

ജയ്പൂര്‍: രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓംപ്രകാശ് മീനയ്ക്കെതിരെയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. കുടുംബപ്രശ്നത്തില്‍ തുടങ്ങിയ ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് മകള്‍ ഗീതാജ്ഞലി. 21 കാരിയായ ഗീതാജ്ഞലിയെ പിതാവ് ഓംപ്രകാശ് മീന ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട് എന്ന പരസ്യപ്രസ്താവനയുമായാണ് എത്തിയിരിക്കുന്നത്.താന്‍ മാത്രമല്ല അമ്മയായ ഗീത സിങും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നും ഗീതാജ്ഞലി പരസ്യമായി വെളിപ്പെടുത്തി. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതില്‍ ഓംപ്രകാശും വീട്ടുക്കാരും അമ്മയെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നാണ് മകള്‍ പറയുന്നത്.ലണ്ടനിലാണ് ഇപ്പോള്‍ ഗീതാജ്ഞലി പഠിയ്ക്കുന്നത്. പിതാവ് തന്നെ ഭാരമായാണ് കണക്കാക്കുന്നത് എന്നും തനിക്ക് വേണ്ടി ഒരു രൂപ ചിലവഴിക്കുമ്ബോള്‍ പോലും ശാരീരികമായ ചൂഷണം ചെയ്യുകയാണെന്നും ഗീതാജ്ഞലി പറയുന്നു. 13 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് വര്‍ഷത്തോളം ലൈംഗിക പീഡനങ്ങള്‍ തുടര്‍ന്നിരുന്നു. പുറത്ത് പറയാനുള്ള പേടിയും ആരോട് പറയണം എന്നറിയാതെ രാത്രിയില്‍ കരഞ്ഞ് തീര്‍ത്ത് നാളുകളുണ്ട് എന്ന് ഗീതാജ്ഞലി പറയുന്നു.
ഓംപ്രകാശിന് മകന്‍ ജനിക്കാത്തതിലും രണ്ടാം വിവാഹം കഴിയ്ക്കാന്‍ വിവാഹമോചനത്തില്‍ ഒപ്പു വെയ്ക്കാത്തതിലുമാണ് അമ്മയെ വീട്ടുക്കാര്‍ പീഡിപ്പിച്ചിരുന്നത് എന്ന് പറയുന്നു. പിതാവിന്റെ ഉപദ്രവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസ് അന്വേഷിക്കുന്നതിനോ നടപടി എടുക്കുന്നതിനോ തയ്യാറായില്ല. എന്നും ഒത്തുതീര്‍പ്പുകളുമായി പിതാവിനെ സംരക്ഷിക്കാനാണ് നിയമം ശ്രമിച്ചത് എന്നാണ് പറയുന്നത്.
ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് സംസാരിച്ച്‌ പ്രശ്നങ്ങള്‍ അറിയിക്കാനാണ് ഗീതാജ്ഞലി തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടൈം ഓഫ് ഇന്ത്യ മാധ്യമത്തോട് ഓംപ്രാകാശ് പ്രതികരിച്ചത് ഇത്തരത്തിലായിരുന്നു. അഞ്ച് വര്‍ഷത്തിലധികമായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. മകള്‍ ഇപ്പോള്‍ യുകെയിലാണ് താമസിക്കുന്നത്, ഈ സാഹചര്യത്തില്‍ അവരെ താന്‍ പീഡിപ്പിക്കുന്നു എന്ന് പറയുന്നു വസ്തുതാ വിരുദ്ധമാണ് എന്നാണ് പറഞ്ഞത്. സംഭവം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY