വാനി: മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ എട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും സഹായിയായ സ്ത്രീയും അറസ്റ്റില്‍. ഡ്രൈവര്‍ സുരേന്ദ്ര സാവ്, ക്ലീനര്‍ കിരണ്‍ ബസിലെ സഹായിയായ സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
യവത്മാല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. ഇവിടുത്തെ ഒരു പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സുരേന്ദ്രയും കിരണുമാണ് കുട്ടികളെ പീഡിപ്പിച്ചത്. ബസിലെ സഹായിയായ സ്ത്രീ പീഡനങ്ങള്‍ക്ക് ഒത്താശ നല്‍കിയതായും പോലീസ് പറയുന്നു.