പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

230

വയനാട്:പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. വയനാട് വൈത്തിരി പഞ്ചായത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ വൈത്തിരി പോലീസ് ഇയാള്‍ക്കെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഏപ്രിലിലാണ് പിതാവ് തന്നെ ആദ്യം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് രണ്ട് തവണ വീണ്ടും പീഡനത്തിനിരയാക്കി. ബുധനാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മയോടൊപ്പം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി അറിയുന്നത്.തുടര്‍ന്ന് അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

NO COMMENTS

LEAVE A REPLY