കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു

194

ഗാസിയബാദ്: വായ്പ വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് എന്ന മുപ്പതുകാരനാണ്, 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ യുവതി.സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ, സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച്‌ മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു. അല്ലെങ്കില്‍ തന്‍റെ സഹോദരന്മാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.തിങ്കു മടങ്ങിയ ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും യുവതി പറയുന്നു. നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍.

NO COMMENTS

LEAVE A REPLY