ഗുഡ്ഗാവ്: കാല് വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍ അരവിന്ദ് ജിന്ദാള്‍ ആണ് യുവതിയെ ബലാത്സംഗം ചെയ്തത്.ഓര്‍ത്തോപീഡിക് ഡോക്ടറായ ജിന്ദാള്‍ ആയിരുന്നു രണ്ട് വര്‍ഷം മുന്‍പ് യുവതിയുടെ കാലില്‍ ശസ്ത്രക്രിയ നടത്തിയത്. കാല് വേദനയെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ വീണ്ടും രോഗി എത്തിയത്. ആശുപത്രിയില്‍ എത്തിയ യുവതിയോട് എക്സ്റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രി സമയം കഴിയുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞിരുന്നു.ആശുപത്രിയില്‍ നിന്നും യുവതിയെയും കൂട്ടി ദ്വാര്ക്കയിലെ സുഹൃത്തിന്റെ ഫഌറ്റില്‍ എത്തുകയായിരുന്നു. യുവതിയ്ക്ക് എന്‍ജിഒയില്‍ ജോലി വാങ്ങി കൊടുക്കാന്‍ സഹായിക്കാനാണ് കൊണ്ടുവന്നത് എന്ന് സുഹൃത്തിനോട് പറഞ്ഞു.ഫഌറ്റില്‍ വച്ചാണ് യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച യുവതി നല്കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.