പുണെ• സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മധ്യപ്രദേശിലെ പുണെയിലാണ് സംഭവം. വിവാഹവാഗ്ദാനം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചത്. ഗര്‍ഭിണിയായ യുവതിയെ പിന്നീട് അബോര്‍ഷനു വിധേയമാക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചെന്നും പൊലീസ് വ്യക്തമാക്കി. ധയാറി സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് പ്രതി. ബിരുദപഠനത്തിനുശേഷം സ്വകാര്യ കമ്ബനിയില്‍ ജോലി നോക്കുകയായിരുന്ന ഇയാള്‍ ഈ ജനുവരിയിലാണു സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്നും പുണെയിലേക്ക് എത്താനും ചാറ്റിലൂടെ പറഞ്ഞത് അനുസരിച്ച് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് ഓഗസ്റ്റില്‍ പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ ഇയാള്‍ നിര്‍ബന്ധിച്ചു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ അവഗണിച്ചു. ഇയാളുടെ കുടുംബവും പെണ്‍കുട്ടിയെ അവഗണിച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച അവള്‍ പൊലീസില്‍ പരാതിപ്പെട്ടത്.